എറണാകുളത്ത് ജയസാധ്യത കൂടുതല്‍, യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം പരിഗണിക്കേണ്ടത്; കെ.വി തോമസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റെങ്കിലും വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്‍തുണച്ച് കെ വി തോമസ് എം പി രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കണമെന്നും, യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമ്പോള്‍ എറണാകുളം മണ്ഡലത്തില്‍ ജയസാധ്യത കൂടുതലാണെന്നും കെ വി തോമസ് വ്യക്തമാക്കി.

കെപിസിസി നേതൃത്വവും ഹൈകമാന്‍ഡുമാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. ചെറുപ്പക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും, എംപി എന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തില്‍ തൃപ്തന്‍ ആണെന്നും കെ വി തോമസ് പറഞ്ഞു.

Top