യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറ സ്വദേശി അല്‍ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാര്‍ മൃതദേഹം കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അല്‍ സമീറിന് കടബാധ്യതയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Top