Youth Congress Kozhikode March

youth congress

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മാര്‍ച്ച് തടഞ്ഞതോടെ രൂക്ഷമായ കല്ലേറാണ് പൊലീസിന് നേരെയുണ്ടായത്. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയാറാകാതിരുന്നതോടെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

Top