കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

മലപ്പുറം ; ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലേക്ക് മന്ത്രി ബന്ധുവിനെ നിയമിച്ചത് സ്വജനപക്ഷപാതപരമാണെന്ന് പരാതിയില്‍ പറയുന്നു. കെ.ടി ജലീലിനെതിരെ സംസ്ഥാനത്ത് ഒരു അന്വേഷണവും നടക്കുന്നില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോട് കൂടിയാണ് സംസ്ഥാന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും, അതിനാല്‍ ദേശീയ ഏജന്‍സി തനെ അന്വേഷിക്കണമെന്നും ജലീലിനെതിരെ തവനൂരില്‍ മത്സരിച്ച ഇഫ്തിഖാറുദ്ദീന്‍ ആവശ്യപെട്ടു.

Top