കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് വീണ്ടും യൂത്ത്കോണ്‍ഗ്രസ്

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വീണ്ടും ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

സിബിഐ അല്ലാതെ മറ്റ് ആര് അന്വേഷിച്ചാലും കേസ് തെളിയില്ലെന്നുറപ്പാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സഹപ്രവര്‍ത്തകരെയാണ് അടുത്തടുത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവുമായി മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്ലത്തില്‍ സ്മൃതി യാത്ര നടത്തും, ഡീന്‍ വ്യക്തമാക്കി.

Top