പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ്

youth congress

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പ്രധാനമന്ത്രി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തുന്നതിനു അരമണിക്കൂര്‍ മുമ്പാണ് വിമാനത്താവളത്തിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.

രാജ്യത്തു കശാപ്പു നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണു നടുറോഡല്‍ കുത്തിയിരന്നു പ്രവത്തകര്‍ ബീഫും റൊട്ടിയും കഴിച്ചത്.

15 ഓളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

നാവിക സേന വിമാനത്താവളത്തിനു സമീപമുള്ള എ ടി എസ് ജംഗ്ഷനിലാണു ബീഫ് ഫെസ്റ്റ് അരങ്ങേറിയത്.

Top