യുവ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണം; യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായത്തെ പിന്തുണച്ച് ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി. സിറ്റിങ് എം പിമാരെ മാറ്റണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വിജയ സാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അഞ്ച് സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുമ്പ് ആവശ്യപ്പെട്ടിരുന്നു, ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പരസ്പരം വീതം വച്ച് ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടിരുന്നു.

Top