ഇന്നസെന്റിനെതിരേ യൂത്ത് കോണ്‍ഗ്രസ്സ് കെ ഐസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം

youth congress

തൃശൂര്‍: സിനിമയിലെ സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടനും എംപിയുമായ ഇന്നസെന്റിനെതിരേ യൂത്ത് കോണ്‍ഗ്രസ്, കെ ഐസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം.

പ്രവര്‍ത്തകര്‍ ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫീസിലേക്കും ഇരിങ്ങാലക്കുടയിലെ വസതിയിലേക്കും മാര്‍ച്ച് നടത്തി. പരാമര്‍ശം പിന്‍വലിച്ച് ഇന്നസെന്റ് മാപ്പ് പറയണമെന്നാണ് യുവജന സംഘടനയുടെ ആവശ്യം.

അങ്കമാലിയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Top