വിവേക് തന്‍ഖയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

youth congress

കൊച്ചി: അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

തന്‍ഹ ഹൈക്കോടതിയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായ നീക്കം.

എന്നാല്‍, ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ തന്‍ഖ ഹൈക്കോടതിയിലെത്തി.

അതേസമയം, ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയോട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു.

തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുതെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

Top