ലക്ഷദ്വീപില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കവരത്തി: ലക്ഷദ്വീപില്‍ അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. ഏഴ് ദിവസത്തേക്കാണ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തത്. കില്‍ത്താന്‍ ദ്വീപ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി റഹ്മത്തുല്ലയടക്കം 12 പ്രവര്‍ത്തകരാണ് റിമാന്റിലായത്.

കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചതിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, മാനഹാനി, നിയമ വിരുദ്ധമായി ഒത്തുകൂടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ പ്രതികള്‍ നിരാഹാരമിരുന്നതിനെ തുടര്‍ന്നാണ് ഒഴിവാക്കി.

Top