ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെഎസ്യു മുന്‍ മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നുസംഭവം. ആക്രമണത്തില്‍ യുവാവിന്റെ തലക്കും കൈക്കും പരിക്കേറ്റു.

തെരഞ്ഞെടുപ്പ് അടുത്തുക്കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആണെന്നും ഒറ്റപ്പാലം പൊലീസ് പ്രതികരിച്ചു. പരിക്കേറ്റ അന്‍ഷിഫ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top