യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; കൊച്ചിയില്‍ എസിപി കുഴഞ്ഞു വീണു

കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഡിസിസിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളേജിന് മുന്‍പില്‍ വച്ചാണ് പൊലീസ് തടഞ്ഞത്.

ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ കൊച്ചി എസിപി കെ. ലാല്‍ജി കുഴഞ്ഞു വീണു. അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളക്ട്രേറ്റിന് മുന്‍പില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Top