ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച് വെട്ടിയത്.

ഗുരുതരമായി പരുക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായി നെടുങ്കണ്ടം പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Top