പെട്രോള്‍ പമ്പില്‍ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്തു; ജീവനക്കാര്‍ക്ക് മര്‍ദ്ദനം

beat

 

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പുകവലിച്ചത് ചോദ്യം ചെയ്തതിന് പമ്പ് ജീവനക്കാരെ മര്‍ദ്ദിച്ചു. ഇന്ധനം നിറയ്ക്കാന്‍ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കൂടരഞ്ഞി ഫ്യുവല്‍ വാലി പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. ഒരു ബൈക്കിലും കാറിലുമായി പെട്രോള്‍ അടിക്കാന്‍ വന്ന ബര്‍ണിഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പമ്പിലെത്തി പുകവലിക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ പുകവലിക്കാന്‍ പാടില്ലെന്ന് ജീവനക്കാറ് ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കൂട്ടം ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.

പരിക്കേറ്റ രത്‌നാകരനെയും ദിലീപിനെയും അടുത്തുളള സ്വകാര്യ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാളെ കേസ് രജിസ്റ്ററ് ചെയ്യുമെന്ന് തിരുവമ്പാടി പൊലീസ് അറിയിച്ചു.

 

 

Top