കെഎസ്ആര്‍ടിസിയെ തടഞ്ഞു നിര്‍ത്തി യുവാവിന്റെ അഭ്യാസം; ഡ്രൈവര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ തടഞ്ഞു നിര്‍ത്തി യുവാവിന്റെ അഭ്യാസം. യുവാവിന്റെ പരാക്രമത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി ഷമീര്‍ (41) ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിനെ ഇടിക്കുന്ന വിധത്തില്‍ ബസ്സ് ഓടിച്ചെന്ന് കാട്ടിയാണ് യുവാവ് ബസ്സിനെ പിന്തുടര്‍ന്നെത്തി പരാക്രമം കാണിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു.

നാലാംമൈലില്‍ വെച്ചായിരുന്നു സംഭവം. പ്രശ്‌നം ഗുരുതരമാകുമെന്നായപ്പോള്‍ യുവാവിന്റെ ബന്ധുക്കളെത്തി ട്രിപ്പ് മുടങ്ങിയതിന് 15000 രൂപയും, കണ്ടക്ടറുടെ ഫോണ്‍ കേടായതിന് 5000 രൂപയും നഷ്ടപരിഹാരം നല്‍കി പരാതി ഒത്തുതീര്‍പ്പാക്കി.

Top