7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളുമായി യുവാവ് പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളുമായി യുവാവ് പിടിയില്‍. തോമസ് വര്‍ഗീസ് എന്നയാളാണ് സിഐഎസ്എഫിന്റെ പിടിയിലായത്.

നിരോധിച്ച 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. 4,500 രൂപയുടെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയതായി സിഐഎസ്എഫ് അറിയിച്ചു. ഇയാളെ കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top