തൃശൂരില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. 21കാരനായ അഭിഷേക് ആണ് പിടിയിലായത്. പോട്ടോര്‍ മേഖലയില്‍ വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.

ബെംഗളുരുവില്‍ നിന്ന് സമ്മാനപ്പൊതിയുടെ രൂപത്തില്‍ തപാല്‍ വഴിയാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top