ഇരിട്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

ഇരിട്ടി: ഇരിട്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂട്ടുപുഴ പേരട്ട തുമ്പുന്നയില്‍ ഹൗസില്‍ ഡെറിന്‍ ഡൊമിനിക്കിനെയാണ് (23) മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഉളിക്കല്‍ പൊലീസ് എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബംഗളൂരുവില്‍ വിദ്യാര്‍ഥിയായിരിക്കെ ലഹരിക്കടിമയായ ഇയാള്‍ സ്വയം ഉപയോഗിക്കുന്നതിനും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനുമായി കൊണ്ടുവന്ന മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്.

Top