കഞ്ചാവും മയക്കു മരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍

arrest

അങ്കമാലി:കഞ്ചാവും മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട നൈട്രാസേപാം,ലോറസെപാം എന്നീ ഗുളികകളുമായി യുവാവ് പിടിയില്‍. തുറവൂര്‍ സാമ്പ്രിക്കല്‍ വീട്ടില്‍ ജിന്റോ ജെയിംസ്(19) ആണ് അങ്കമാലി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്നും 200 ഗ്രാം കഞ്ചാവും 14 വീതം നൈട്രാസേപാം,ലോറസെപാം ഗുളികകളും പിടികൂടി.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ജിന്റോയെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ഇയാള്‍ കൊണ്ടുവരുന്നത്. ചെറുപൊതികളിലാക്കി 500 രൂപയ്ക്കാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്.

ജിന്റോ നാല് വര്‍ഷമായി കഞ്ചാവും മയക്കുമരുന്ന് ഗൂളികകളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഒരു സ്ട്രിപ്പ് ഗുളിക200 രൂപയ്ക്കാണ് ജിന്റോ നാട്ടില്‍ വില്‍ക്കുന്നത്.

നൈട്രാസേപാം,ലോറസെപാം എന്നീ ഗുളികകള്‍ ഡോക്ടര്‍മാരുടെ അനുമതിയില്ലാതെ വാങ്ങാന്‍ പാടില്ലാത്തതാണ്. വ്യാജ പ്രിസ്‌ക്രിപ്ഷന്‍ എഴുതി മറ്റ് സാധാരണ ഗുളികകള്‍ക്കൊപ്പമാണ് ഈ ഗുളികകള്‍ വാങ്ങുന്നത്.

ജിന്റോ ജെയിംസിനെതിരെ കാലടി പോലിസ് സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസും, കൊടകര പോലിസ് സ്റ്റേഷനില്‍ ഒരു വാഹന മോഷണ കേസും നിലവിലുണ്ട്.

Top