രണ്ടരക്കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറയില്‍ യുവാവ് അറസ്റ്റില്‍

തൃപ്പൂണിത്തുറ: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ ഹരിപ്പാട് വില്ലേജില്‍ അനീഷ്ഭവനം വീട്ടില്‍ അനീഷ് (36) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ മാസം അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയ ഒറീസ സ്വദേശിയില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ടെന്നും പ്രത്യേകം വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് കഞ്ചാവ് വില്പന നടത്തുന്നതെന്നും
പോലീസിന് വിവരം ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് അഞ്ചിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.

Top