രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ. ചെറിയനാട് സ്വദേശി സൂപ്പിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ്​ സംഘത്തിന്​ നേരെ ഇയാൾ വടിവാൾ വീശി രക്ഷപെടാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ യുവാവിനെ എക്സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി.

കഴിഞ്ഞ രണ്ടു മാസമായി പ്രതി വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പ്രിവൻറീവ് ഓഫീസർ എം കെ ശ്രീകുമാർ ,സിവിൽ ഓഫീസർമാരായ ഷിഹാബ്, ഗോപൻ, നിശാന്ത്, പ്രവീൺ, അരുൺ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്. എന്നാൽ ഇവരെ കണ്ട സൂപ്പി വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന് വടിവാൾ വീശി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എന്ന് ഇൻസ്‌പെക്ടർ പറഞ്ഞു.

Top