ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി : ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. താമരശേരി പൂനൂര്‍ ഉണ്ണിക്കുളം ഉമ്മിണി കുന്നുമ്മല്‍ മുഹമ്മദ് മിലാദ് (20) നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന കൊയിലാണ്ടി അസ്ഹര്‍ ലോഡ്ജില്‍ രഹസ്യമായി വച്ചതായിരുന്നു കഞ്ചാവ് .

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top