കുഴല്‍പ്പണവും സ്വര്‍ണക്കട്ടിയുമായി പാറശാലയില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: പാറശാലയില്‍ കുഴല്‍പ്പണവും സ്വര്‍ണക്കട്ടിയുമായി യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 17 പവന്‍ വരുന്ന സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തു.

ബൈപാസില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

 

Top