ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; യുവാവ് എക്സൈസ് കസ്റ്റഡിയില്‍

arrest

തൃശൂര്‍: കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കസ്റ്റഡിയില്‍. അഞ്ചേരി സ്വദേശി അരുണിനെയാണ് തൃശൂര്‍ എക്സൈസ് റേഞ്ച് പിടികൂടിയത്. ഒന്നര കിലോ കഞ്ചാവും മരകായുധവും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

നടത്തറയില്‍ നിന്നും എക്സൈസിനെ ആക്രമിക്കാന്‍ നോക്കിയ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് അരുണിനെ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ക്രിസ്മസ് ദിനത്തില്‍ മുളങ്ങില്‍ ഉണ്ടായ വീടുകേറി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ജാമ്യത്തില്‍ ഇറക്കുന്നതിനു പൈസ ഉണ്ടാക്കുന്നതിനാണ് കഞ്ചാവ് വില്‍പനയ്ക്കായി ഇറങ്ങിയതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.

Top