പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം മലപ്പുറത്ത്

മലപ്പുറം : പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്.

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. ചൈല്‍ഡ് ലൈനേയും പെരിന്തല്‍മണ്ണ പൊലീസിനെയും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.

Top