പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ചു; യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍.കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്‌ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്‌ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കോഴിക്കോട് പോക്‌സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

Top