ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

rape

തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശിയായ ഷിറില്‍ രാജ്(29) ആണ് പൊലീസിന്റെ പിടിയിലായത്.

ഭര്‍ത്താവിന്റെ രഹസ്യബന്ധത്തിന് തെളിവ് നല്‍കാമെന്ന് പറഞ്ഞ് സന്ദേശം അയച്ചാണ് ഷിറില്‍ യുവതിയുമായി അടുത്തത്. പിന്നീട് ഇക്കാര്യം പറഞ്ഞ് നിരന്തരം യുവതിയെ ശല്യം ചെയ്ത യുവാവ് ഒടുവില്‍ ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. ഇതോടെ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് യുവാവ് കുടുങ്ങിയത്. യുവതിയെക്കൊണ്ട് തിരുവനന്തപുരത്തെ ഹോട്ടലില്‍ എത്താമെന്ന് പറയിപ്പിച്ച് പൊലീസ് കാത്തിരുന്നു. പാളയം ബസ്റ്റോപ്പിലെത്തിയ പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. മ്യൂസിയം സിഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Top