നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. താമരശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ കൂടത്തായി-മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 410 മില്ലി ഗ്രാം നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസി(32)നെ അറസ്റ്റ് ചെയ്തത്.

എക്സൈസ് പ്രിവന്റീവ് ഒഫിസര്‍ എ ജി തമ്പി, എസ്ഇഒമാരായകെ പ്രസാദ്, ശ്യാം പ്രസാദ്, പി ശ്രീരാജ്, ടി വി നൗഷീര്‍, പി ജെ മനോജ്, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Top