സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം : സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മല്ലപ്പള്ളി സിയോന്‍പുരം ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പുതിയ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അതില്‍ അനുയോജ്യമായ വേഷം നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ യുവതികളെ സമീപിച്ചിരുന്നത്. ഇതിനായി ശരീരഘടനയും ഉയരവും പരിശോധിക്കണമെന്ന് പറഞ്ഞ് അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നേരത്തെയും രാജേഷിനെതിരെ പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. യുവതികള്‍ തനിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ സ്റ്റേഷനുകളിലായി 16 കേസുകളാണ് രാജേഷിനെതിരെയുള്ളത്.

Top