കൊല്ലത്ത് 18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

CANNABIS

കൊല്ലം: കൊല്ലം കൊട്ടിയത്ത് 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി . വീട്ടിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് വീടിനകത്ത് 18 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മയ്യാനാട് സ്വദേശി അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. പ്രതിയായ അനില്‍ കുമാറിനെ കോടതില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കഞ്ചാവ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Top