Youth arrested for insulting Lt. Col. Niranjan on Facebook

മലപ്പുറം: പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോടൂര്‍ സ്വദേശി അന്‍വര്‍ സാദിക്കിനെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ടറാണെന്ന വ്യാജ പ്രൊഫൈലിലാണ് അന്‍വര്‍ പോസ്റ്റ് ഇട്ടത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുണ്ട്.

പത്രം നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. അനു അന്‍വര്‍ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. മാധ്യമം പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നാണ് ഫേസ്ബുക് പ്രൊഫൈലില്‍ പറയുന്നത്.

ഒരു കൊച്ചു കുട്ടിയുടെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് സ്‌കൂളില്‍ പഠിച്ചെന്നും 2009ല്‍ ബിരുദധാരിയായെന്നും കാണിച്ചിട്ടുണ്ട്. വിവാദമായതോടെ പോസ്റ്റ് അന്‍വര്‍ പിന്‍വലിച്ചിരുന്നു.

Top