ഹാഷിഷ് ഓ​യി​ലു​മാ​യി രണ്ട്​​ യുവാക്കള്‍ പിടിയില്‍

കുഴൽമന്ദം : പ​ത്തു​ബോ​ട്ടി​ല്‍ ഹാഷിഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്കൾ പിടിയിൽ. അ​ര​ല​ക്ഷം രൂ​പ വി​ല​ വ​രു​ന്ന ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടികൂടിയത്. ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കു​ഴ​ല്‍​മ​ന്ദം പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ഇവരെ പി​ടി​കൂ​ടിയത്.

മ​ല​പ്പു​റം വെ​ളി​യ​ങ്കോ​ട് ന​സീ​ര്‍ (30), തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് തങ്ങള്‍പടി മു​ആ​ഫ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വെ​ള്ള​പ്പാ​റ ഭാ​ഗ​ത്ത് ഇ​ട​പാ​ടു​കാ​രെ കാ​ത്തു നില്‍ക്കുമ്പോഴാണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. അ​ഞ്ച്​ ഗ്രാം ​വീ​ത​മു​ള്ള പ​ത്ത് പ്ലാ​സ്​​റ്റി​ക് ബോ​ട്ടി​ലു​ക​ള്‍ ഇവരിൽ നിന്നും ക​ണ്ടെ​ടു​ത്തു. അ​ഞ്ച്​ ഗ്രാം ഹ​ഷീ​ഷ് ഓ​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് 5000 രൂ​പ​ക്കാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ല​ഹ​രി എ​ത്തി​ക്കു​ന്ന ക​ണ്ണി​യി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ള്‍.

Top