ഇന്‍സ്റ്റാഗ്രാമിലൂടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: പെണ്‍കുട്ടികളുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ് കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍. കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശിയായ മുഹമ്മദ് സഫ്-വാനാണ് പിടിയിലായത്.

ഈ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് പ്രതി പതിവായി സന്ദേശങ്ങളയച്ചിരുന്നെന്നും പോലീസ് കണ്ടെത്തി.

സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top