പി ജയരാജന്‍ ബിജെപിയിലേക്ക് ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ബിജെപിയിലേക്കെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ കെ നൗഷാദിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിവാറും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ അനുകൂല ടെലിവിഷന്‍ ചാനലിന്റെ ലോഗോ വച്ച പോസ്റ്ററുകള്‍ അടക്കം ഉപയോഗിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

Top