പൊലീസിനെതിരെ ഫെയ്സ്ബുക്ക് കമന്റ് ; യുവാവ് കസ്റ്റഡിയിൽ

കൊല്ലം : പൊലീസുകാർക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ട യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പൂയപ്പള്ളി സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചോദ്യം ചെയ്ത ശേഷം ഇയാള വിട്ടയച്ചു.
പൊലീസ് വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്തയുടെ ലിങ്കിന് ചുവട്ടിലാണ് യുവാവ് കമന്റിട്ടത്. ചാവണമായിരുന്നു പൊലീസ് പട്ടികൾ എന്നായിരുന്നു കമന്റ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അസോസിയേഷൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൂയപ്പള്ളി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിൽ നിന്നും തനിക്ക് നിരവധി തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതിലുള്ള പ്രതിഷേധമെന്ന രീതിയിലാണ് കമന്റ് ഇട്ടതെന്നുമെന്നായിരുന്നു യുവാവിന്റെ പ്രതികരണം. തുടർന്ന് പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

Top