കന്നുകാലി വളർത്തലിന്റെ മറവിൽ ചാരായം വാറ്റ് : യുവാവ് പിടിയിൽ

എറണാകുളം :എറണാകുളത്ത് വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. വീടിനകത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

പ്രസാദ് പ്രദേശത്ത് ചാരായ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കുടുംബവുമായി കഴിയുന്ന വീടിന് അകലെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ചാരായം വാറ്റ് നടത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ വീടിന് സമീപം കന്നുകാലികളെ വളർത്തുകയും ചെയ്തു

 

Top