നിങ്ങളുടെ വാട്ട്സ്ആപ്പ് ‘ലോഗ് ഔട്ട്’ ആയേക്കാം; കാരണം മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍

watsapp

വാട്ട്സ്ആപ്പ് അടുത്തിടെ എല്ലാ ഉപയോക്താക്കള്‍ക്കും മള്‍ട്ടി-ഡിവൈസ് പിന്തുണ നല്‍കി. വെബ് വഴി വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ലിങ്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. എന്നാല്‍, ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്രശ്നമുണ്ടെന്നും ഇതിനായി ഒരു അപ്‌ഡേറ്റ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഈ അപ്‌ഡേറ്റിലേക്ക് പോകുന്നതോടെ, ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുമെന്നും പരാതി ഉയരുന്നു.

വാട്ട്സ്ആപ്പ് മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ കാരണം നിരവധി ഉപയോക്താക്കളാണ് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ലോഗൗട്ട് ചെയ്യുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നത്. ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ ശരിയായി ഡാറ്റ ലഭിക്കുന്നതിനുള്ള ഒരു സുരക്ഷാ പരിഹാരമാകാം ഇതിനു കാരണം. ഈ അപ്ഡേറ്റ് ഉപയോക്താക്കളെ അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലിങ്ക് ചെയ്ത ഉപകരണങ്ങളിലുടനീളം മെസേജുകള്‍ ശരിയായി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അപ്ഡേറ്റ് എന്ന് പറയുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഈ പരിഹാരം നടപ്പിലാക്കിയിട്ടുണ്ട്. മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഉപകരണത്തിലേക്ക് തിരികെ ലോഗിന്‍ ചെയ്യുന്ന പതിവ് നടപടിക്രമം പിന്തുടരാവുന്നതാണെന്നു വാട്ട്‌സ്ആപ്പ് പറയുന്നു.

ക്രോസ്-മെസേജിംഗ് പ്ലാറ്റ്ഫോം ചാറ്റ് ബബിളുകളില്‍ ഒരു പുതിയ ഘടന രൂപകല്‍പ്പന ചെയ്യുന്നതായി പറയപ്പെടുന്നു. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരിശോധനയിലാണ്, ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഇത് പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അവരുടെ വോയ്സ് നോട്ടുകള്‍ക്കായി വോയ്സ് തരംഗരൂപങ്ങള്‍ കാണാന്‍ കഴിയും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമിലേക്ക് പുതിയ സവിശേഷതകള്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.

Top