കശ്മീരില്‍ യുവാക്കളെ കാണാതാകുന്നു; മൂന്നു പേര്‍ ഭീകരസംഘടനയിലെന്ന് സുരക്ഷാസേന

terrorist

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയില്‍ നിന്ന് യുവാക്കളെ കാണാതാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചു മാസത്തില്‍ മാത്രം കാണാതായത് ആറു യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സുരക്ഷ ഏജന്‍സികള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ഇതില്‍ മൂന്നു പേര്‍ ഭീകര സംഘട.കളില്‍ ചോര്‍ന്നതായാണ് വിവരം. ഇവര്‍ കൈയ്യില്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നുകാണാതായ യുവാക്കളില്‍ ഒരാള്‍ കശ്മീര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയും മറ്റൊരാള്‍ ഒരു പൊലീസുകാരന്റെ മകനുമാണ്.

പുല്‍വാമയിലെ കാക്കപ്പോരയില്‍നിന്നാണ് സമീര്‍ അഹമ്മദ് ധര്‍ എന്ന കാഷ്മീര്‍ സര്‍വകലാശാല വിദ്യാര്‍ഥിയെ കാണാതായതെന്നു പൊലീസ് പറയുന്നു. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് സര്‍വകലാശാല അധികൃതര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.

Top