ഡല്‍ഹിയില്‍ യുവാക്കള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

attack

ഡല്‍ഹി: ഡല്‍ഹി മെഹ്‌റൗലി പ്രദേശത്ത് യുവാക്കള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

ഇവിടുത്തെ ജമാലി കമാലി പാര്‍ക്കില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന അബ്ദുള്‍ സമദ്, നരേന്ദര്‍, ഗോകുല്‍, നിഖില്‍, സന്ദീപ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവര്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് കളിക്കണമെന്നും, ഇവരോട് ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് അജ്ഞാത സംഘം അക്രമമഴിച്ചുവിട്ടത്.

മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി. അക്രമത്തില്‍ പരിക്കേറ്റവരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top