ഇടുക്കിയില്‍ യുവാവിന്റെ കൈ വെട്ടിയ കേസ്: പ്രതി ജോമോള്‍ പിടിയില്‍

കട്ടപ്പന: ഇടുക്കി അണക്കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതി ജോമോള്‍ പിടിയില്‍. നെടുങ്കണ്ടത്ത് നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജോമോള്‍ അയല്‍വാസിയായ മനുവിനെ അക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം നില നിന്നിരുന്നതായും പോലീസ് പറഞ്ഞു.

Top