വൈദ്യുത ഗിറ്റാര്‍ ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

arrest

ബര്‍ലിംഗ്ടണ്‍: വൈദ്യുത ഗിറ്റാര്‍ ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

അമേരിക്കയിലെ ബര്‍ലിംഗ്ടണിലാണു സംഭവം. ഇരുപത്തൊമ്പതുകാരനായ ഗാരറ്റ് എസ്.സെല്‍റ്റേഴ്സ് അമ്മയായ ലിന്‍ഡ സെല്‍റ്റേഴ്സിനെ തന്റെ വൈദ്യുത ഗിറ്റാര്‍ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു ഹോക്ക് ഐ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ലിന്‍ഡയാണ് സഹായം അഭ്യര്‍ഥിച്ചു പോലീസിനു ഫോണ്‍ ചെയ്തത്. പോലീസ് സംഘം വീട്ടിലെത്തുമ്പോള്‍ ഗാരറ്റ് വീടിനു മുമ്പില്‍ തന്നെയുണ്ടായിരുന്നു. താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ലിന്‍ഡയുടെ തലയ്ക്കു പിന്നിലാണ് അടിയേറ്റത്. ജീവനുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ലിന്‍ഡയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി അയോവ സിറ്റി ആശുപത്രിയില്‍ മരിച്ചു.

അറസ്റ്റ് ചെയ്ത ഗാരറ്റിനെ കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

Top