പാചകവും പിന്നെ ഇത്തിരി വാചകവും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ്!

roman

ലോ, വെൽക്കം ബാക്ക് ടൂ മൈ കുക്കിംഗ് ഷോ,” കണ്ണുകളിൽ കുസൃതിയും ആകെ ചുറു-ചുറുക്കുമായി നിൽക്കുന്ന ഈ കൊച്ചു കുറുമ്പന്റെ വാക്കുകൾക്ക് ആരും ഒന്ന് കാതോർത്തു പോകും. “നമ്മൾ ഇന്ന് പിസ ഉണ്ടാക്കാൻ പോകുവാണ്.” പിന്നെ എല്ലാം വളരെ ഗൗരവമായിയാണ് ബെൽവൈൽ പറഞ്ഞത്. “ഹ്മ്മ് ആ സോസ് ഇങ്ങു എടുക്കൂ.” ഈ വാചക കസർത്ത് ഒക്കെ നടത്തുന്ന കുസൃതിക്കാരൻ ഒരു പാചകകാരനാണ് കേട്ടോ. രണ്ട് വയസ്സ് മാത്രം പ്രായമുള്ള പാചകക്കാരൻ! പാറി പറക്കുന്ന സ്വർണ നിറമുള്ള മുടിയും, ലാളിത്യം തുളുമ്പുന്ന വാക്കുകളും ഒക്കെ ഏതൊരാളെയും റോമൻ ബെൽവൈൽ എന്ന ഈ കൊച്ചു പാചകക്കാരന്റെ ആരാധകനാക്കി കളയും.

romans-cooking-

romans-cooking-


റോമന്റെ ‘അമ്മ, എയ്‌ലാ ബെൽവൈൽ പാചകം ചെയ്യുന്നത് കാണാൻ റോമന് വലിയ താൽപ്പര്യമാണ്. അമ്മയുടെ പാചകത്തോട് തോന്നിയ ഇഷ്ടം തന്നെയാണ് ഈ രണ്ടു വയസ്സുകാരനെ പാചകത്തിലേക്ക് അടുപ്പിച്ചത്. റോമൻ വളർന്നപ്പോൾ അമ്മ അവനായി ഒരു കുഞ്ഞൻ സ്റ്റൂള് ഏർപ്പാടാക്കി കൊടുത്തു. ആവശ്യം ഉള്ളപ്പോഴ് അതിൽ കയറി നിന്ന് മകന് തന്റെ പാചകം കാണാല്ലോ! എയ്‌ലാ ഒരു യൂടുബ് വ്ലോഗർ കൂടിയാണ്. തന്റെ പാചക വീഡിയോകൾ അവർ ഷൂട്ട് ചെയ്തു വയ്ക്കാറുണ്ട്. ഇതൊക്കെ കണ്ടു വളർന്നത് കൊണ്ടാകും, റോമന് ക്യാമറയ്ക്ക് മുമ്പിൽ നിൽക്കാനോ സംസാരിക്കാനോ ഭയമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ്, റോമൻറെ പാചകം ഒന്ന് ഷൂട്ട് ചെയ്ത തന്റെ ചാനലിൽ ഇട്ടാലോ എന്ന് ചിന്തിക്കുന്നത്. അങ്ങനെ ഓഗസ്റ്റ് മാസം റോമന്റെ പാചകം ചിത്രീകരിച്ചു ഇട്ടതോടെ സംഭവം കേറി അങ്ങ് വൈറൽ ആയി. റോമൻറെ കേക്ക് വീഡിയോ ആളുകൾ ഏറ്റെടുത്തതോടെ അടുത്തതിനായി ഉള്ള ആകാംക്ഷയിലായി ഈ രണ്ട് വയസ്സുകാരന്റെ ആരാധകർ. “റോമൻസ് കുക്കിംഗ് കോർണർ” എന്ന പേരിലാണ് ഇപ്പോൾ ഈ പാചക പരിപാടി അറിയപ്പെടുന്നത് തന്നെ.

https://www.youtube.com/watch?time_continue=14&v=6ycGBZDq1Eo

റോമന് പാചകം ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വിഭവം ബിസ്ക്കറ്റുകളാണ്. അതാകുമ്പോൾ അതിന്റെ ചേരുവകളിൽ ചിലതൊക്കെ വാരി കഴിക്കാല്ലോ. സമൂഹ മാധ്യമങ്ങളിൽ ആകെ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ കുഞ്ഞൻ താരം, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് ആയിരിക്കും.

Top