എക്കാലവും തന്നെക്കാള്‍ ചെറുപ്പം: മെഗാസ്റ്റാറിനെ കുറിച്ച് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് 66ാം പിറന്നാളാണ്. നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് മോഹന്‍ലാലും, പൃഥ്വിരാജും, നിവിന്‍ പോളിയുമെല്ലാം ആശംസ അറിയിച്ചപ്പോള്‍ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖറിന്റെ ആശംസ ഏറെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ്.

ഡിയറെസ്റ്റ് വാപ്പച്ചിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസ നേരുന്നുവെന്നും എക്കാലവും തന്നെക്കാള്‍ ചെറുപ്പമാണ് അദ്ദേഹമെന്നുമാണ് ദുല്‍ക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോയും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top