അഞ്ചാം പാതിരാ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി യുവ എഴുത്തുക്കാരൻ

മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരായ്ക്കെതിരെ മോഷണാരോപണമുയര്‍ത്തി എഴുത്തുകാരനായ ലാജോ ജോസ്. ചിത്രത്തിലെ നായകന്‍റേതുള്‍പ്പെടെ അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും ചില കഥാസന്ദര്‍ഭങ്ങളും തന്‍റെ രണ്ട് നോവലുകളില്‍ നിന്നാണെന്നാണ് ലാജോ ജോസിന്‍റെ ആരോപണം. അഞ്ചാം പാതിരാ’യിലെ നായക കഥാപാത്രമായ ഡോ. അന്‍വര്‍ ഹുസൈന്‍ തന്നെ പ്രധാന കഥാപാത്രമാകുന്ന പുതിയ ക്രൈം ത്രില്ലര്‍ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനു താഴെ ഇന്നാണ് ലാജോ ജോസ് ആദ്യമായി ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്.

തന്റെ നോവലായ ഹ്രൈഡ്രേഞ്ചിയ സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് അഞ്ചാം പാതിരാ തീയേറ്ററുകളിലെത്തിയതെന്നും സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വരികയായിരുന്നുവെന്നും ലാജോ പറഞ്ഞു. എന്‍റെ ഹൈഡ്രേഞ്ചിയ എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമങ്ങളിലായിരുന്നു താനടക്കമുള്ളവർ ആ സമയത്ത്. സ്ക്രിപ്റ്റ് അതിനകം പൂര്‍ത്തീകരിച്ചിരുന്നു. സംവിധായകന്‍ താരനിര്‍ണ്ണയത്തിലേക്ക് കടന്ന ഘട്ടത്തിലാണ് അഞ്ചാം പാതിരാ വന്നത്. അഞ്ചാം പാതിരായ്ക്ക് എന്‍റെ പുസ്തകവും അതിനെ ആസ്പദമാക്കിയ എഴുതിയിരിക്കുന്ന തിരക്കഥയുമായുള്ള സാമ്യം അണിയറക്കാര്‍ക്ക് ബോധ്യപ്പെട്ടതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവരുകയായിരുന്നു. അഞ്ചാം പാതിരാ പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍റെ പ്രോജക്ട് ഇല്ലാതായി എന്നും ലാജോ ജോസ് പറയുന്നു.

Top