മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു: ഗായകന്‍ ക്രിസ് ബ്രൗണിനെതിരെ പരാതി

മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിക്കെതിരെ കേസെടുത്തു. കൊറിയോഗ്രാഫറും നര്‍ത്തകിയും മോഡലും ഗായികയുമായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബറില്‍ ഫ്‌ളോറിഡയിലെ വസതിയില്‍ വച്ചാണ് പീഡിപ്പതെന്നാണ് പരാതി. മ്യൂസിക്കല്‍ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി വീട്ടിലേക്ക് വിളിച്ച് വരുത്തി. തനിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതി വ്യാജമാണെന്ന് ക്രിസ് ബ്രൗണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. താന്‍ പുതുതായി എന്തെങ്കിലും പ്രജക്ടുകള്‍ ചെയ്യുമ്പോള്‍ ഇത്തരം വ്യാജ പരാതികള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ക്രിസ് പ്രതികരിച്ചു.

Top