ദുല്‍ഖറിനെയും സീതാ രാമത്തെയും അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ്

ദുല്‍ഖര്‍ നായകനായി ഹനു രാഘവപുഡി സംവിധാനം ചെയ്‍ത ചിത്രമാണ് ‘സീതാ രാമം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ് എഴുതിയ ഒരു കത്താണ് ചര്‍ച്ചയാകുന്നത്.

സംവിധായകൻ ഹനുവിനെയും ‘സീതാ രാമം’ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും പ്രത്യേകം സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് സായ് ധരം തേജ്. ദുല്‍ഖറിന്റെ അഭിനയത്തെയും പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. ദുല്‍ഖര്‍, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ കാരണം ഞാൻ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തെയും നിങ്ങളുടെ പെര്‍ഫോര്‍മൻസ് ഞാൻ ആദരവോടെ കാണുകയായിരുന്നു. നടത്തത്തിലും ഇരിപ്പിലും എല്ലാം നിങ്ങള്‍ ‘റാം’ ആയിരുന്നു. നിങ്ങള്‍ ‘റാമാ’യി ജീവിക്കുകയായിരുന്നു- സായ് ധരം തേജ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കത്തില്‍ പറയുന്നു.

‘സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരുന്നത്.

Top