ആഷിനൊപ്പമുള്ള പ്രണയ രംഗങ്ങളിലെ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് യുവതാരം

ലോകസുന്ദരി ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ പരിഭ്രാന്തനായിരുന്നുവെന്ന് യുവ താരം രാജ്കുമാര്‍ റാവു.

വിവാഹ ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ബോളിവുഡിന്റെ ആഷിനൊപ്പം അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്‍’ എന്ന സിനിമയിലാണ് രാജ് കുമാര്‍ റാവു എത്തുന്നത്.

ഐശ്വര്യയ്‌ക്കൊപ്പമുള്ള പ്രണയ രംഗങ്ങളില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ യുവ താരം തുറന്നു പറഞ്ഞു.

അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Top