ഹെറോയിന്‍ കൈവശം വച്ചു ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ കേസ്

കൊളംബൊ: ശ്രീലങ്ക ഫാസ്റ്റ് ബൗളര്‍ ഷെഹാന്‍ മധുഷങ്കയെ ഹെറോയിന്‍ കൈവശം വച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ താരമാണ് മധുഷങ്ക.

ഏകദേശം 2.5 ഗ്രാം ഹെറോയിനാണ് താരത്തിന്റെ കാറില്‍ നിന്ന്് പിടിച്ചെടുത്തത്.കണ്ടെത്തി. ഞായറാഴ്ച രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്ത് പന്നാല നഗരത്തിലൂടെ മറ്റൊരു സുഹൃത്തുമായി കാറോടിച്ച് പോകുമ്പോഴാണ് മധുഷങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തിന് മുമ്പ് വെറും മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമായിരുന്നു മധുഷങ്ക കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

Top