ഗോരക്ഷക് സമിതി അംഗം വെടിയേറ്റ് മരിച്ച നിലയില്‍

gun-shooting

പല്‍വാള്‍: ഹരിയാനയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഗോപാല്‍ (35) എന്ന യുവാവ് കൊല്ലപ്പെട്ടത്. ഹരിയാനയില്‍ പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഗോരക്ഷക് സമിതി എന്ന സംഘടനയിലെ അംഗമായ യുവാവിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോഡല്‍-നൂഹ് ഹൈവേയിലാണ് സംഭവം നടന്നത്.

പശുക്കളെ കടത്തിയ വാഹനത്തിന് പിന്നാലെ പോയ ഗോപാല്‍ വെടിയേറ്റ് വീണപ്പോള്‍ തന്റെ സംഘടനയിലെ മറ്റ് അംഗങ്ങളെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോപാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഈ കൊലപാതകത്തിന് പിന്നില്‍ പശു മാഫിയ ആണെന്ന ആരോപണവുമായി ഗോപാലിന്റെ കുടുംബം രംഗത്ത് വന്നു.

Top