പ്രണയ നൈരാശ്യം: വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം

വയനാട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് വയനാട് ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് കത്തി ഉപയോഗിച്ച് മുഖത്ത് കുത്തിപ്പരിക്കേല്പിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ ആക്രമിച്ചതിന് ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തിന്റെ ബൈക്കിലാണ് ദീപുവെത്തിയത്. സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഫേസ്ബുക്ക് വഴിയാണ് ദീപുവും പെണ്‍കുട്ടിയും പരിചയപ്പെട്ടത്.

Top